ബജാജ് ക്യൂട്ടിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കമ്പനി

വിപണിയിലെത്താന്‍ ഒരുങ്ങി ബജാജ് ക്യൂട്ട്. ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെട്ട ബജാജ് RE 60യുടെ പ്രൊഡക്ഷന്‍ പതിപ്പാണ് ബജാജ് ക്യൂട്ട്. ബജാജ് ക്യൂട്ടിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി മുമ്പ് ആലോചിച്ചിരുന്നെങ്കിലും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നു ഇതിന്. വളരെ വൈകി 2018 ജൂണ്‍ 18 -നാണ് ഈ അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.

തുര്‍ക്കിയും ഇന്തൊനേഷ്യയുമുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട് ബജാജ് ക്യൂട്ട്. ഔറംഗാബാദില്‍ നിര്‍മ്മിക്കുന്ന ക്യൂട്ട് ഏകദേശം 30 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 216 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് DTSi എഞ്ചിനാണ് ക്യൂട്ടിനുള്ളത്. ഇത് 13.1 bhp കരുത്തും 18.9 Nm toruqe ഉം സൃഷ്ടിക്കുന്നതാണ്. സിഎന്‍ജി വകഭേദത്തിലും ബജാജ് ക്യൂട്ട് ലഭിക്കുന്നുണ്ട്. 10.9 bhp കരുത്തും 16.1 Nm torque ഉം ആയിരിക്കും സിഎന്‍ജി വകഭേദം കുറിക്കുക.

Top