ചേതക് വിപണിയിലേയ്ക്ക്; എത്തുന്നത് കെടിഎം ഡീലര്‍ഷിപ്പിലൂടെ

വാഹനനിര്‍മ്മതാക്കളായ ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് കഴിഞ്ഞ ദിവസമണ് വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ചേതക് കെടിഎം ഡീലര്‍ഷിപ്പിലൂടെയാണ് തുടക്കത്തില്‍ വിപണിയിലേക്കെത്തുക. ഉപയോക്താക്കള്‍ക്ക്് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് റഗുലര്‍ ബജാജ് ഡീലര്‍ഷിപ്പുകളെക്കാള്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ള കെടിഎം ഔട്ട്ലെറ്റുകള്‍ വഴി ചേതക്ക് പുറത്തിറങ്ങാന്‍ ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബജാജ് ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലേക്ക് മാറ്റിയെടുക്കാനും ബജാജിന് പദ്ധതിയുണ്ട്.

അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് പുറത്തിറങ്ങും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും.

പേര് ഒന്നാണെങ്കിലും പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍.

പ്രീമിയം സ്‌കൂട്ടറായ ചേതകിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസോടെയാണ് ചേതകും എത്തിയിരിക്കുന്നത്.

ചേതക്ക് സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കും. ip67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

Top