ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് ഇന്ത്യന്‍ വിപണിയില്‍ ; വില 82,253 രൂപ

പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ച് ബജാജ്. പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ വില 82,253 രൂപയാണ്. ഇബോണി ബ്ലാക്ക്, സ്പൈസി റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് അവഞ്ചര്‍ 160 എബിഎസ് ലഭ്യമാവുന്നത്.

റോഡ്സ്റ്റര്‍ ഡിസൈന്‍, എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്ലാമ്പ്, ബ്ലാക്ക് അലോയ് വീലുകള്‍, റബ്ബര്‍ ആവരണമുള്ള റിയര്‍ ഗ്രാബ്, താഴ്ന്നതും നീളമേറിയതുമായ പ്രൊഫൈല്‍ എന്നിവയാണ് ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിന്റെ പ്രധാന സവിശേഷതകള്‍.

അവഞ്ചര്‍ 160 എബിഎസിലെ 160.4 സിസി ശേഷിയുള്ള എഞ്ചിന്‍ 14.7 bhp കരുത്തും 7,000 rpm -ല്‍ 13.5 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. 260 mm ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്കുകള്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിലെ ബ്രേക്കിംഗ് സംവിധാനം നിയന്ത്രിക്കും. ബൈക്കിലെ 177 mm ഗ്രൗണ്ട് ക്ലിയറന്‍സ് നഗര, ഹൈവേ യാത്രകള്‍ക്ക് ഗുണകരമാകും. ഒറ്റ ചാനല്‍ എബിഎസ് സംവിധാനമാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസിലുള്ളത്.

Top