bajaj auto to launch avenger 400 in mid 2017 will use dominar engine

ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ക്രൂസര്‍ മോട്ടോര്‍സൈക്കിളിനെ അവെഞ്ചര്‍ ശ്രേണിയില്‍ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബജാജ്.

അവെഞ്ചര്‍ കുടുംബത്തില്‍ നിന്നു തന്നെയുള്ള പ്രകടനക്ഷമതയേറിയ ക്രൂസര്‍ ബൈക്കായിരിക്കുമിത്. നിലവിലെ അവെഞ്ചര്‍ ബൈക്കുകള്‍ക്ക് കരുത്തേകുന്ന 375സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗപ്പെടുത്തുക.

എന്നാല്‍ ക്രൂസര്‍ ബൈക്ക് എന്ന നിലയില്‍ മികച്ച ടോര്‍ക്കും പവറും നല്‍കുന്നതിന് ഉതകുന്ന തരത്തില്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഈ വര്‍ഷം പകുതിയോടെയായിരിക്കും അവെഞ്ചര്‍ 400 അവതരിപ്പിക്കുക.

35 മുതല്‍ 38 വരെ ബിഎച്ച്പിയും 32 മുതല്‍ 34 വരെ ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ കഴിവുള്ള രീതിയിലായിരിക്കും എന്‍ജിന്‍.

അടുത്തിടെ പള്‍സര്‍ ശ്രേണിയിലുള്ള എല്ലാ ബൈക്കുകളേയും ബിഎസ് ്IV ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള എന്‍ജിന്‍ ഉള്‍പ്പെടുത്തി പുതുക്കിയെടുത്തിരുന്നു. അതിനിടെ പള്‍സര്‍ 200എന്‍എസ് ബൈക്കിനെ വീണ്ടുമവതരിപ്പിക്കാനിരിക്കുകയാണ് ബജാജ്.

അവെഞ്ചര്‍ ശ്രേണിയിലേക്ക് എത്തിച്ചേരുന്ന ഈ പുത്തന്‍ ബൈക്ക് മൊത്തത്തില്‍ ഈ ശ്രേണിയിലുള്ള ബൈക്കുകളുടെ വില്‍പന മെച്ചപ്പെടുത്തുമെന്നുള്ള വിശ്വാസത്തിലാണ് കമ്പനി.

മുന്‍ മോഡലുകളെ അപേക്ഷിച്ച് പ്രത്യേക ഡിസൈനിലായിരിക്കും അവെഞ്ചര്‍ 400 അവതരിക്കുക. ടൂറിംഗിന് മികച്ച ബൈക്കെന്ന നിലയ്ക്ക് ഏവരും പൊതുവില്‍ തിരഞ്ഞെടുക്കുന്നൊരു ബൈക്കാണ് അവെഞ്ചര്‍.

മികച്ച റൈഡിംഗ് പൊസിഷനും ഹാന്റലിംഗും ഡ്രൈവിംഗ് അനുഭൂതിയും ഈ ബൈക്കിനെ മികച്ചൊരു ടൂറര്‍ ആക്കിമാറ്റുന്നു.

എക്‌സ്‌ഷോറൂം വില 1.75 ലക്ഷത്തിനായിരിക്കും ഈ ബൈക്ക് വിപണിയിലെത്തിച്ചേരുക. ഡൊമിനാര്‍ 400നേക്കാളും ഒരല്പം വിലക്കൂടതലാണ് ഈ ബൈക്കിന്.

ക്രൂസര്‍ സെഗ്മെന്റിലെ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേണ്ട് ഉള്‍പ്പെടെയുള്ള എല്ലാ ബൈക്കുകള്‍ക്കും വലിയൊരു പോരാളിയെയാണ് ബജാജ് അവഞ്ചെര്‍ 400ലൂടെ കാഴ്ചവയ്ക്കുന്നത്.

Top