പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് ക്യാംപെയിനുമായി ബജാജ് ഓട്ടോ

bajaj

ന്യൂഡല്‍ഹി: വെള്ളപ്പൊക്കവും കൊടുങ്കാറ്റ് മൂലവും നാശനഷ്ടം സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് നല്‍കാനൊരുങ്ങി ബജാജ്.കേരളം,മഹാരാഷ്ട്ര,കര്‍ണ്ണാടക,ഗുജറാത്ത് തുടങ്ങി പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലാണ് സൗജന്യ ക്യാമ്പ് കമ്പനി ഒരുക്കിയിരിക്കുന്നത്. പത്രക്കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ 7 വരെയാണ് സൗജന്യ സര്‍വ്വീസ് ക്യാംപെയിന്‍ ഒരുക്കിയിരിക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഡീലര്‍ഷിപ്പിലോ സര്‍വ്വീസ് സെന്ററിലോ കൊണ്ടുവരാം. ഈ വാഹനങ്ങള്‍ സൗജന്യമായി പരിശോധിക്കും. എഞ്ചിനുള്ളില്‍ വെള്ളം കയറി എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സൗജന്യമായി ചെയ്തു കൊടുക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡീലര്‍ഷിപ്പുകളിലെ സൗജന്യ പരിശോധനയ്ക്കൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഓയില്‍ മാറി നല്‍കുമെന്നും കമ്പനി അറിയിച്ചു. എഞ്ചിന്‍ ഓയില്‍, ഓയില്‍ ഫില്‍ട്ടര്‍, എയര്‍ ഫില്‍ട്ടര്‍, ഗാസ്‌കെറ്റുകള്‍ എന്നിവയും ഉപഭോക്തക്കള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു.

Top