ബജാജ് ഓട്ടോയുടെ വില്‍പ്പന 65 ശതമാനം വര്‍ധിച്ച് 4,04,429 യൂണിറ്റായി

bajaj

ന്യൂഡല്‍ഹി: ബജാജ് ഓട്ടോയുടെ ജൂണിലെ വില്‍പ്പന 65 ശതമാനം വര്‍ധിച്ച് 4,04,429 യൂണിറ്റായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2,44,878 യൂണിറ്റാണ് കമ്പനി വിറ്റത്. കമ്പനിയുടെ മോട്ടോര്‍ സൈക്കിള്‍ വിപണിയിലും 65 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2,04,667 യൂണിറ്റുണ്ടായിരുന്ന വില്‍പ്പന ഇത്തവണ 3,37,752 യൂണിറ്റായി.

ബജാജ് ഓട്ടോയുടെ കയറ്റുമതിയുടെ കാര്യത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്‌. 44 ശതമാനമാണ് കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

Top