വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി ബജാജ് ഓട്ടോ

മുംബൈ: വില്‍പ്പനയില്‍ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി ബജാജ് ഓട്ടോ. ജനുവരി മാസത്തെ മൊത്തം വില്‍പ്പനയിലാണ് ഇടിവ് രേഖപ്പെടുത്തിയത്.

2019 ജനുവരിയില്‍ കമ്പനി മൊത്തം 4,07,150 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു എന്നാണ് ബജാജ് ഓട്ടോ പ്രസ്താവനയില്‍ പറഞ്ഞത്. ഇതോടെ മൊത്തം ആഭ്യന്തര വില്‍പ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റിലെത്തുകയും ചെയ്തു.

എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം 2,31,461 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 1,57,796 യൂണിറ്റായിരുന്നു. 203,358 യൂണിറ്റുകളില്‍ നിന്ന് 22.4 ശതമാനം ഇടിവാണ് 2019 ജനുവരിയില്‍ രേഖപ്പെടുത്തിയത്.

Top