ബജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍

ജാജ് പള്‍സര്‍ 150 നിയോണ്‍ എബിഎസ് പതിപ്പ് വിപണിയില്‍ പുറത്തിറങ്ങി. 67,386 രൂപയാണ് വില വരുന്നത്. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് നിയോണ്‍ എബിഎസ് എഡിഷന് 1,940 രൂപ കൂടുതലാണ്.

ആന്റി – ലോക്ക് ബ്രേക്കിങ് സുരക്ഷയുണ്ടെന്നതൊഴിച്ചാല്‍ ബൈക്കിന് യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ല. നിയോണ്‍ റെഡ്, നിയോണ്‍ സില്‍വര്‍, നിയോണ്‍ യെല്ലോ എന്നിങ്ങനെ മൂന്നു നിറപ്പതിപ്പുകളാണ് ബജാജ് പള്‍സര്‍ 150 നിയോണില്‍. ഇതില്‍ റെഡ്, സില്‍വര്‍ നിറപ്പതിപ്പുകള്‍ക്ക് തിളക്കമാര്‍ന്ന പെയിന്റ് ഫിനിഷാണ്. യെല്ലോ നിറപ്പതിപ്പിന് മാത്രം മാറ്റ് ഫിനിഷ് കമ്പനി നല്‍കുന്നു.

ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, പള്‍സര്‍ ലോഗോ, സൈഡ് പാനല്‍, ഗ്രാബ് ഹാന്‍ഡില്‍, അലോയ് വീലുകള്‍ എന്നിവയിലാണ് നിയോണ്‍ ഫിനിഷ് ഒരുങ്ങുന്നത്. ബൈക്കിലെ 149 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9,000 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 12 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. പരമാവധി വേഗം മണിക്കൂറില്‍ 112 കിലോമീറ്റര്‍. 15 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ 3.2 ലിറ്ററാണ് റിസര്‍വ് ശേഷി.

17 ഇഞ്ചാണ് മുന്‍ പിന്‍ അലോയ് വീലുകളുടെ വലുപ്പം. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഗ്യാസ് ചാര്‍ജ് ശേഷിയുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. അനലോഗ്, ഡിജിറ്റല്‍ യൂണിറ്റുകള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്. ടാക്കോമീറ്റര്‍ മാത്രമാണ് അനലോഗ് യൂണിറ്റ്. വേഗം, സമയം, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ ഒട്ടനവധി വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ തെളിയുന്ന രീതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top