Bairavaa – Official Teaser

ളയ ദളപതി വിജയ്‌യുടെ അറുപതാമത്തെ ചിത്രം ഭൈരവയുടെ ടീസര്‍ തരംഗമാകുന്നു. ടീസര്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടത്. ഇന്നലെ വൈകിട്ടാണ് ടീസര്‍ പുറത്തിറങ്ങിയത്.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഭൈരവ വൈറലായിരിക്കുകയാണ്. ഈ പോക്ക് പോവുകയാണെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രമായ കബാലിയേയും മറി കടക്കുമെന്നാണ് കോളിവുഡിലെ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത് മലയാളി താരം കീര്‍ത്തി സുരേഷാണ്. വിജയ്‌യുടെ അഴകിയ തമിഴ് മകന്‍ ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി നടി അപര്‍ണ വിനോദ്, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ വിജയ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് വിവരം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Top