ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന പരാമര്‍ശം; വിഎസ് സുനില്‍കുമാറിന് ജാമ്യം

കണ്ണൂര്‍: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന പരാമര്‍ശത്തില്‍ സിപിഐ നേതാവ് അഡ്വ. വിഎസ് സുനില്‍കുമാറിന് ജാമ്യം. കണ്ണൂര്‍ ജില്ലാ കോടതിയില്‍ സുനില്‍കുമാര്‍ നേരിട്ടെത്തിയായിരുന്നു ജാമ്യമെടുത്തത്. മുന്‍ കൃഷിമന്ത്രി കൂടിയാണ് വി.എസ് സുനില്‍കുമാര്‍. 2021 ജനുവരി 29 നാണ് വിഎസ് സുനില്‍കുമാര്‍ കേസിന്നാസ്പദമായ പരാമര്‍ശം നടത്തിയത്. ഫേസ്ബുക്കിലൂടെയാണ് പരാമര്‍ശം.

നാഥുറാം വിനായക് ഗോഡ്‌സെയെ ‘ആര്‍എസ്എസ് കാപാലികന്‍’ എന്ന് വിശേഷിപ്പിച്ച് സുനില്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ ഈ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബല്‍റാം നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കേസിനടിസ്ഥാനത്തില്‍ സുനില്‍കുമാര്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Top