പീഡന പരാതി; പിസി ജോർജിന് ജാമ്യം

തിരുവനന്തപുരം: പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ മുന്നോട്ടു വച്ച വാദങ്ങൾ കോടതി അം​ഗീകരിച്ചില്ല. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നതാണ് ജാമ്യ വ്യവസ്ഥ.

പിസി ജോർജിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പിസി ജോർജ് നിലവിൽ ഒൻപത് കേസുകളിൽ പ്രതിയാണ് തുടങ്ങിയ വാദങ്ങളും പ്രൊസിക്യൂഷൻ മുന്നോട്ടു വച്ചു.

Top