കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇടക്കാല വിധി ഇന്നറിയാം

km mani

തിരുവനന്തപുരം : കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇടക്കാല വിധി ഇന്നറിയാം. കേസിന്റെ തുടരന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി വേണമോയെന്ന് കാര്യത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇന്ന് തീരുമാനം അറിയിക്കുക.

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമാണ് കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം.

വി.എസ്.അച്യുതാനന്ദന്‍, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്.

ഇതോടെ കോടതിയില്‍, ബാര്‍ കോഴക്കേസില്‍ പുതിയ നിയമഭേഗതി ബാധമാണോയെന്ന കാര്യത്തിലായി വാദം. ഭേദഗതി ബാര്‍ കേസില്‍ ബാധകമാവില്ലെന്നാണ് മാണിക്കെതിരെ കക്ഷി ചേര്‍ന്നവര്‍ വാദിച്ചത്. ഇതിനാണ് ഇന്ന് ഇടക്കാല ഉത്തരവിലൂടെ വിജിലന്‍സ് കോടതി വ്യക്തത വരുത്തുന്നത്.

Top