സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയില്‍ ഗൂഗിളിനെ മറികടന്ന് ബൈദു രണ്ടാം സ്ഥാനത്ത്

സ്മാര്‍ട്ട് സ്പീക്കര്‍ വിപണിയില്‍ ഗൂഗിളിനെ മറികടന്ന് ചൈനീസ് സെര്‍ച്ച് എഞ്ചിനായ ബൈദു രണ്ടാം സ്ഥാനത്ത്. കനാലിസ് എന്ന റിസര്‍ച്ച് സ്ഥാപനത്തിന്റെ കണക്കുകള്‍ പ്രകാരം 17.3 ശതമാനം വിപണി വിഹിതവുമായാണ് ബൈദു ഗൂഗിളിനെ മറികടന്നത്. അമേരിക്കന്‍ വിപണിയിലെ വില്‍പനയില്‍ ഇടിവുണ്ടായതാണ് ഗൂഗിളിന് തിരിച്ചടിയായത്.

25.4 ശതമാനം വിപണി വിഹിതവുമായി ആമസോണ്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അലിബാബയും, ഷാവോമിയുമാണ് ഗൂഗിളിന് തൊട്ടുപിന്നാലെയുള്ളത്.

2019 സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ ആമസോണ്‍ 66 ലക്ഷം സ്മാര്‍ട് സ്പീക്കര്‍ യൂണിറ്റുകളാണ് വിറ്റഴിച്ചത്. ബൈദു 45 ലക്ഷം യൂണിറ്റുകളും ഗൂഗിള്‍ 43 ലക്ഷം യൂണിറ്റുകളും വിറ്റഴിച്ചു.

ചൈനീസ് വിപണിയെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ബൈദുവിന്റെ ഈ നേട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Top