താര ജാഡയില്ലാതെ പ്രഭാസ് ; വൈകല്യമുള്ള ആരാധകനൊപ്പം താരത്തിന്റെ ഫോട്ടോ വൈറല്‍

PRABHAS

ബാഹുബലി ഉള്‍പ്പെടെ നിരവധി ചിത്രത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെ ഏവരെയും കൈയ്യിലെടുത്ത പ്രഭാസ് ആരാധകരുടെ പ്രിയങ്കരനായി മാറിയത് അഭിനയത്തിലൂടെ മാത്രമല്ല. താര ജാഡയില്ലാ എന്നതും പ്രഭാസിന് ആരാധകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

പ്രഭാസ് ആരാധകരുമായി ഹൈദരാബാദില്‍ വെച്ച് ഒരു കൂടികാഴ്ച നടത്തിയിരുന്നു. ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആരാധകര്‍ പരസ്പരം മത്സരിക്കുന്നതിനിടയില്‍ കാലിന് വൈകല്യമുള്ള ഒരു യുവാവിനെ പ്രഭാസ് കണ്ടു. മറ്റുള്ളവരോടൊപ്പം മത്സരിക്കാന്‍ അയാള്‍ക്ക് കഴിയാത്തതിനാല്‍ നിശബ്ദനായി നിന്ന ആ ആരാധകന്റെ സമീപത്തേയ്ക്ക് പ്രഭാസ് ചെന്നു. തന്നോടൊപ്പം എഴുന്നേറ്റ് നിന്ന് ഫോട്ടോ എടുക്കുവാന്‍ അയാള്‍ക്ക് കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രഭാസ് അയാള്‍ക്കൊപ്പം മുട്ടുകുത്തി നിന്ന് ചിത്രങ്ങളെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top