ആദ്യ മലയാള ചിത്രത്തിന് മുന്‍പ് പത്മാനാഭനെ കാണുവാന്‍ റാണ ; മാര്‍ത്താണ്ഡവര്‍മ്മയുടെ ചിത്രീകരണം ഉടന്‍

rana-dagupathy

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ ഉള്‍പ്പെടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയ താരമാണ് റാണാദഗുപതി. താരം ആദ്യമായി മലയാളത്തില്‍ നായകനാകുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ കിംഗ് ഓഫ് ട്രാവാണ്‍കൂര്‍ എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി താരം പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.

റോബിന്‍ തിരുമല തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം. പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസമൊരുക്കുന്നത്. ബാഹുബലിയിലെ പല്‍വാല്‍ദേവന്‍ എന്ന ഒറ്റ കഥാപാത്രം റാണയ്ക്ക് നേടിക്കൊടുത്തത് മികച്ച നേട്ടങ്ങളാണ്.

Top