‘Bahubali’ in great demand among European distributors

ചൈനയില്‍ റെക്കോഡ് കളക്ഷനാണ് ഇന്ത്യന്‍ ചിത്രമായ ബാഹുബലി നേടിയത്. ഇതിന് പിന്നാലെയാണ് യൂറോപ്പില്‍ ബാഹുബലി റിലീസിന് തയ്യാറെടുക്കുന്നത്. ബാഹുബലിയുടെ വിതരണാവകാശത്തിനായി യൂറോപ്പിലെ വന്‍കിട ചലച്ചിത്ര വിതരണക്കാര്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. ലാറ്റിന്‍ അമേരിക്കയില്‍ ചില വിതരണക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

ബാഹുബലിക്ക് യൂറോപ്പില്‍ വലിയ ഡിമാന്‍ഡുണ്ട്. ഇത്തരം ഒരു ആവശ്യം മറ്റൊരു ഇന്ത്യന്‍ ചിത്രത്തിനും ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി പ്രമുഖ കമ്പനികള്‍ വിതരണാവകാശം നേടിയെടുക്കാനായി രംഗത്തുണ്ട്. ഇന്ത്യന്‍ ചിത്രങ്ങളില്‍ മികച്ചതാണ് ബാഹുബലി എന്നും നിര്‍മ്മാതാവും വിതരണക്കാരനുമായ പിയറി അസോലിന്‍ പറഞ്ഞു.

Top