ചരിത്രം തിരുത്തിക്കുറിച്ച്, റെക്കോര്‍ഡുകള്‍ കീഴടക്കി ബാഹുബലി ജൈത്രയാത്ര തുടരുന്നു

രിത്രം തിരുത്തിക്കുറിച്ച് റെക്കോര്‍ഡുകള്‍ കീഴടക്കി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ജൈത്രയാത്ര തുടരുന്നു.

റിലീസിന് ശേഷം നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍നിന്ന് ബാഹുബലി വാരിക്കൂട്ടിയത് 16 കോടി രൂപ. നെറ്റ് കളക്ഷന്‍ ഏതാണ്ട് 14 കോടി രൂപ വരും.

കേരളത്തില്‍ നിലവില്‍ 330 സ്‌ക്രീനുകളിലാണ് സിനിമ ഓടിക്കൊണ്ടിരിക്കുന്നത്. സെഞ്ച്വറി ഫിലിംസിലൂടെ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലിയെ കേരളത്തില്‍ എത്തിച്ചത്.

ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടി രൂപയും കടന്ന് മുന്നേറിക്കൊണ്ടിരിക്കുന്ന കളക്ഷന്‍ കണക്കുകള്‍ ആയിരം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ ഇന്നുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത മികച്ച ഓപ്പണിംഗോടെ ആറു കോടി രൂപയ്ക്ക് അടുത്താണ് ബാഹുബലി ആദ്യ ദിനത്തില്‍ കളക്ട് ചെയ്തത്.

മലയാളത്തിലെ മറ്റ് സിനിമകള്‍ക്ക് തീയറ്റര്‍ പോലും കിട്ടാത്ത അവസ്ഥയാണിപ്പോള്‍. അഞ്ചാം തിയതി ദുല്‍ഖര്‍ നായകനായ അമല്‍ നീരദ് ചിത്രം സിഐഎ റിലീസാകുമ്പോള്‍ എത്ര തിയേറ്ററുകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്.

Top