ബാഗ്മതി ഇത്രയും വൈകാനുള്ള കാരണം ; വ്യക്തമാക്കി അനുഷ്‌ക ഷെട്ടി

Anushka shetty

ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാഗ്മതിയിലൂടെ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനുഷ്‌ക ഷെട്ടി. അശോക് സംവിധാനം ചെയ്യുന്ന ബാഗ്മതി ജനുവരി 26 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. നേരത്തെ തന്നെ പ്രഖ്യാപിച്ച സിനിമ ഇത്രയും വൈകാനുള്ള കാരണം അനുഷ്‌ക വ്യക്തമാക്കുകയാണ്.

2012 ലാണ് താന്‍ ബാഗ്മതിയുടെ തിരക്കഥ ആദ്യമായി കേള്‍ക്കുന്നതെന്നും, ബാഹുബലി, രുദ്രമാ ദേവി എന്നീ ചിത്രങ്ങളുടെ തിരക്കിലായിപ്പോയതിനാലാണ് ഡേറ്റ് നല്‍കാന്‍ സാധിക്കാതിരുന്നതെന്നും താരം പറഞ്ഞു. എന്നാല്‍ യു വി ക്രിയേഷന്‍സ് തനിക്ക് വേണ്ടി 2016 വരെ കാത്തിരുന്നുവെന്നും, അവര്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണതെന്നും താരം വ്യക്തമാക്കുന്നു.

മലയാള താരങ്ങളായ ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത്ത് എന്നിവരും ബാഗ്മതിയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top