ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കേരളത്തില്‍ നിന്നും നേടിയത് 73 കോടി രൂപ

ബാഹുബലി ഇതുവരെ കേരളത്തില്‍ നിന്നും നേടിയത് 73 കോടി രൂപ.

കലക്ഷന്‍ റെക്കോര്‍ഡില്‍ 70 കോടിയോളം രൂപയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തെയാണ് ബാഹുബലി മറികടന്നത്. പുലി മുരുകന്‍ നൂറ്റന്‍പതു കോടി രൂപയോളമാണു കലക്‌ട് ചെയ്തത്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ മൂന്നു ഭാഷകളിലായാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

ഏറെക്കാലത്തിനു ശേഷം കേരളത്തില്‍ 100 ദിവസം ഓടുന്ന ഇതര ഭാഷ ചിത്രവും ബാഹുബലി തന്നെ. തിരുവനന്തപുരത്തെ രണ്ടു തിയറ്ററുകളിലാണ് ചിത്രം 100 ദിവസം പിന്നിട്ടത്.

മലയാളത്തിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും ബാഹുബലിയുടെ പ്രദർശനത്തോടെ പഴങ്കഥയായി. 320 സ്ക്രീനുകളില്‍ റിലീസ് ചെയ്തത് മറ്റൊരു റെക്കോർഡാണ് .

ബാഹുബലിക്കായി കേരളത്തില്‍ ഏഴ് തിയറ്ററുകളാണ് അത്യാധുനികമായ 4കെ പ്രൊജക്ഷന്‍ സംവിധാനം ഒരുക്കിയത്.

ആദ്യ ദിവസം തന്നെ 5.45 കോടി രൂപ കൊയ്തു റെക്കോര്‍ഡ് തിരുത്തിയ രാജമൗലി ചിത്രം അഞ്ചാം ദിവസം 25 കോടിയും 15-ാം ദിവസം 50 കോടിയും നേടി ഈ നേട്ടങ്ങളിലും റെക്കോര്‍ഡ് തീര്‍ത്തു.

ആദ്യ മാസം കൊണ്ടു തന്നെ ഇടമുറിയാത്ത ഹൗസ് ഫുള്‍ ഷോകളിലൂടെ കൊയ്തത് 65.5 കോടി, പിന്നീടാണ് ബാഹുബലി തരംഗവും കലക്ഷന്‍ വേഗവും ഒന്നടങ്ങിയത്.

കേരളത്തില്‍ ചിത്രം ഇതുവരെ 36100ന് മുകളില്‍ ഷോകള്‍ പൂര്‍ത്തിയാക്കിയതായി വിതരണക്കാര്‍ പറയുന്നു.

Top