‘ദ റൈസ് ഓഫ് ശിവകാമി’; ശിവകാമിയുടെ കഥയുമായി ബാഹുബലി മൂന്നാം ഭാഗമെത്തുന്നു

bahubali

ന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി എന്ന ചിത്രം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി, ഒന്നും രണ്ടും ഭാഗങ്ങള്‍ക്കു ശേഷം പ്രേക്ഷകര്‍ക്കായി പുതിയ സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ബാഹുബലിയുടെ മൂന്നാം ഭാഗവും വരികയാണ്.

ആനന്ദ് നീലകണ്ഠന്‍ എഴുതിയ ‘ ദ റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രാജമാതാ ശിവകാമി ദേവിയുടെ ജീവിത യാത്രയാകും ചിത്രം പറയുന്നത്. രമ്യ കൃഷ്ണനാണ് ചിത്രത്തില്‍ ശിവകാമിയായി എത്തിയത്. രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം തന്നെയായിരുന്നു അത്.

രാജമൗലി തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. എന്നാല്‍ തിയേറ്റര്‍ റിലീസിനായല്ല ചിത്രത്തിന്റെ മൂന്നാംഭാഗം ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ വെബ് സ്ട്രീമിങ് സര്‍വീസിനു വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്. രാജമൗലിക്കൊപ്പം സംവിധായകന്‍ ദേവ കട്ടയും ചിത്രത്തില്‍ സഹകരിക്കുന്നുണ്ട് എന്നാണ് വിവരം.

Top