bahubali

ബാഹുബലിക്ക് വേണ്ടി താരങ്ങളുടെ അധ്വാനവും കഠിനപ്രയത്‌നവും ഒന്നും പുതിയ വാര്‍ത്ത അല്ല. അക്കൂട്ടത്തിലേക്കാണ് നായകന്‍ പ്രഭാസിന്റെ പുതിയ ത്യാഗത്തിന്റെ കഥയും എത്തുന്നത്.

സിനിമയ്ക്ക് വേണ്ടി തന്റെ കരിയറില്‍ നിന്നും വര്‍ഷങ്ങള്‍ തന്നെ വേണ്ടെന്നു വച്ച താരം ഇപ്പോള്‍ വന്‍ തുകയാണ് വേണ്ടെന്നു വെച്ചിരിക്കുന്നത്.

സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കഠിന പ്രയത്‌നത്തിലാണ് അദ്ദേഹം. ഇതിനിടെയാണ് ഒരു പ്രമുഖ പരസ്യ കമ്പനി അദ്ദേഹത്തെ സമീപിച്ചത്.

ഫിറ്റ്‌നസ് ബ്രാന്‍ഡ് ആയ കമ്പനിയുടെ അംബാസിഡറാകാനും അവരുടെ പരസ്യത്തില്‍ അഭിനയിക്കുവാനുമാണ് പ്രഭാസിനെ സമീപിച്ചത്.

അഞ്ചര കോടി രൂപയാണ് ബ്രാന്‍ഡ് അംബാസിഡറാകാന്‍ പ്രതിഫലമായി കമ്പനി പ്രഭാസിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ബാഹുബലിക്ക് വേണ്ടി ആ ഓഫര്‍ അദ്ദേഹം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top