മത വിഭാഗത്തെ അവഹേളിച്ച് പോസ്റ്റിട്ട സ്ത്രീ പൊലീസിന്റെ പിടിയില്‍

മനാമ: ട്വിറ്ററില്‍ വിവാദ പോസ്റ്റിട്ട സ്ത്രീയ്ക്കെതിരേ പൊലീസ് കേസെടുത്തു. ബഹ്‌റൈനിലെ ഒരു മത വിഭാഗത്തെ അവഹേളിച്ചു കൊണ്ട് 52കാരിയായ സ്ത്രീയാണ് പോസ്റ്റ് ഇട്ടത് . ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിലൂടെ വിദ്വേഷം പരത്താന്‍ ശ്രമിച്ചതിനാണ് കേസ്. പബ്ലിക് പ്രൊസിക്യൂഷന്‍ ഇവര്‍ക്കെതിരേ നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒരു കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ഗണേശ വിഗ്രഹം തകര്‍ത്ത സ്ത്രീയെ പൊലീസ് ശിക്ഷിച്ചിരുന്നു. ബഹ്‌റൈന്‍ ഇസ്ലാമിക രാജ്യണാണെന്നും ഹിന്ദു വിഗ്രഹം ഇവിടെ പാടില്ലെന്നും പറഞ്ഞായിരുന്നു കടയില്‍ വില്‍പ്പനയ്ക്കായി വച്ച വിഗ്രഹം സ്ത്രീ നശിപ്പിച്ചത്. മനാമയിലെ ജുഫൈര്‍ പ്രദേശത്തെ കടയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Top