ബഹ്‌റൈൻ യുഎഇ ബന്ധം, സുപ്രധാന തീരുമാനവുമായി യുഎസ്

വാഷിങ്ടണ്‍: യുഎഇയെയും ബഹ്‌റൈനെയും സുപ്രധാന സുരക്ഷാ പങ്കാളികളായി പ്രഖ്യാപിച്ച് യുഎസ്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ക്കിടെയാണ് വൈറ്റ് ഹൗസ് പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തിയത്.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്‌നാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎസിന്റെ പ്രധാനപ്പെട്ട സുരക്ഷാ പങ്കാളികളായി യുഎഇയെയും ബഹ്‌റൈനെയും നിയമിക്കുന്നതായി മക്‌നാനി വെള്ളിയാഴ്ച അറിയിച്ചു.

ആയിരക്കണക്കിന് യുഎസ് സൈനികര്‍ക്കും നാവികര്‍ക്കും വ്യോമസേനാംഗങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിലൂടെയും അക്രമ, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതില്‍ പുലര്‍ത്തുന്ന സമര്‍പ്പണത്തിലൂടെയും, സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ മൂന്ന് രാജ്യങ്ങളുടെയും സവിശേഷ പങ്കാളിത്തമാണ് വ്യക്തമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ യുഎഇയും ബഹ്‌റൈനും യുഎസിന്റെ നേതൃത്വത്തിലുള്ള നിരവധി ഏകീകരണ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top