ബഹ്റൈന്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യക്കാരെ മോചിപ്പിക്കുവാന്‍ തീരുമാനം

നാമ: ബഹ്റൈനില്‍ ജയിലില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ബഹ്റൈന്‍ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

250 ഇന്ത്യക്കാരായ തടവുകാരെ മോചിപ്പിക്കുന്നതിനൊപ്പം നിരവധി മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സോളാര്‍ എനര്‍ജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങി വിവിധ മേഖലയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. മൂന്ന് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബഹ്റൈനിലെത്തിയത്.

Top