ബഹ്‌റിന് അഞ്ചു വര്‍ഷത്തേക്ക് 10 ബില്യണ്‍ ഡോളര്‍ ധനസഹായവുമായി ഗള്‍ഫ് രാജ്യങ്ങള്‍

dubai

മനാമ:സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി ബഹ്‌റിന്‍ അഞ്ചു വര്‍ഷത്തേക്ക് 10 ബില്യണ്‍ ഡോളര്‍ ധനസഹായവുമായി ഗള്‍ഫ് സഖ്യരാജ്യങ്ങള്‍.

സാമ്പത്തിക രംഗത്ത് സമൂല പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കി വരുന്ന രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായാണ് ധനസഹായം നല്‍കുന്നത്. അധികൃതര്‍ക്കിടയില്‍ ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ 10 ബില്യണ്‍ ഡോളറാണ് ധനസഹായം നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ടതെങ്കിലും അന്തിമ കരാര്‍ നടപ്പാക്കുമ്പോള്‍ മാത്രമേ തുക സംബന്ധിച്ച് വ്യക്തത കൈവരുകയുള്ളൂ.

ഒരു മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ധനസഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഈ ധനസഹായ പാക്കേജില്‍ വിവിധ മേഖലകളിലെ നിക്ഷേപമുള്‍പ്പെടെ കുറഞ്ഞ നിരക്കിലുള്ള വായ്പകളും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഈ വാര്‍ത്തയോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സൗദിയും യുഎഇയും വാര്‍ത്ത തളളിക്കളഞ്ഞിട്ടില്ലെങ്കിലും അഭിപ്രായം വ്യക്തമാക്കാന്‍ കൂട്ടിക്കാതിരുന്നപ്പോള്‍ അഭ്യുഹങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവില്ലെന്ന മറുപടിയാണ് കുവൈറ്റ് മന്ത്രാലയം നടത്തിയത്.

എണ്ണയാല്‍ സമ്പുഷ്ടമായ ആറ് ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ഏറ്റവും കുറഞ്ഞ തോതിലുള്ള സമ്പദ് വ്യവസ്ഥയാണ് ബഹറിന്റെത്. നിക്ഷേപകര്‍ക്കായി മാര്‍ച്ചില്‍ ബോണ്ട് വില്‍പ്പന നടത്തിയ അധികൃതര്‍ ഇസ്ലാമിക് സെക്യൂരികളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

Top