ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസ നല്‍കുന്നത് ബഹ്റൈന്‍ നിര്‍ത്തിവെച്ചു

മനാമ: ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്റൈന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ കോവിഡ് ചുവപ്പുപട്ടികയില്‍ (റെഡ് ലിസ്റ്റ്) ആയതുകൊണ്ടാണ് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷമേ വിസ നല്‍കുന്നത് പുനരാരംഭിക്കൂ. ഇന്ത്യയ്ക്കു പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും ബഹ്റൈന്‍ തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിയിട്ടുണ്ട്.

 

 

Top