കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ബഹ്‌റൈന്‍

vaccinenews

മനാമ: ബഹ്‌റൈനില്‍ കൗമാരക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചു. 12 നും 17 ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ട് ഡോസ് ഫൈസര്‍ ബയോടെക് വാക്‌സിന്‍ നല്‍കുമെന്ന് ദേശീയ ആരോഗ്യ കര്‍മ്മ സമിതി അറിയിച്ചു. കൗമാരക്കാരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രായക്കാര്‍ക്ക് വാക്‌സിനെടുക്കാന്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമുണ്ട്.

കുത്തിവെപ്പെടുക്കുമ്പോള്‍ രക്ഷിതാവിന്റെ സാന്നിധ്യവും ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ രോഗപ്രതിരോധത്തെക്കുറിച്ചുള്ള വിദഗ്ധരുടെ ഉപദേശക സംഘത്തിന്റെയും അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെയും ശുപാര്‍ശകളുടെ പാശ്ചാത്തലത്തിലാണ് കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തത്. ബഹ്‌റൈനില്‍ 18 വയസ്സു മുതലുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്.

Top