കോവിഡ് പ്രതിരോധനത്തിന് സജ്ജമായി ബഹ്റൈൻ

നാമ : കോവിഡ് പ്രതിരോധനത്തിന് സജ്ജമായി ബഹ്റൈൻ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ കോവിഡ്19 വാക്സീൻ സ്വീകരിച്ചതായി റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാജാവ് അറിയിച്ചു.

ബഹ്റൈനിൽ വൈകാതെ ദേശീയ വാക്സീനേഷൻ ഡ്രൈവ് ആരംഭിക്കും. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ഇക്കാര്യത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുന്‍നിര പോരാളികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.

Top