ബഹ്‌റൈന്‍ ഭരണാധികാരികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

rahul ghandi

മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പ്. രാജ്യത്തെ ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ വിദേശ സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ അറബ് രാജവംശത്തിലെ പ്രമുഖരും പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട വിശിഷ്ട വ്യക്തികളും ചേര്‍ന്നാണ് സ്വീകരിച്ചത്.

തുടര്‍ന്ന് ബഹ്റൈന്‍ കിരീടാവകാശിയും, ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയടക്കമുള്ള ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗോപിയോ പ്രവാസി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത രാഹുല്‍ ഗാന്ധി പ്രവാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.

Top