ബഹ്റൈനിൽ അതിവേഗ മെട്രോ ആദ്യ ഘട്ടം വര്‍ഷാവസാനത്തോടെ ആരംഭിക്കും

ഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവസാനത്തോടു കൂടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

ഒന്ന് മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ നാല്പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും 20 മെട്രോ സ്റ്റേഷനുകളുണ്ടാകും. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും നിലവില്‍ വരിക.

രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. അത്യന്താധുനിക ഡ്രൈവര്‍ രഹിത ഇലക്ട്രിക് മെട്രോ ട്രെയിന്‍ അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയില്‍ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പില്‍ വരുത്തുക.

Top