ബഹ്റൈൻ കത്തോലിക്കാ ദേവാലയം നാളെ ഉദ്ഘാടനം

മനാമ: ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ അപ്പസ്തോലിക് വികാരിയത്തിന്റെ കേന്ദ്രദേവാലയമായ ഔർ ലേഡി ഓഫ് അറേബ്യ ‌കത്തീഡ്രൽ നാളെ രാവിലെ 9ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉദ്ഘാടനം ചെയ്യും. ദേവാലയത്തിന്റെ കൂദാശ വെള്ളിയാഴ്ച രാവിലെ 10ന് മാർപാപ്പയുടെ പ്രതിനിധി ‌കർദിനാൾ ‌ലൂയിസ് അന്തോണിയോ ടാഗ്ലെ നിർവഹിക്കും.

മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ ബഹ്റൈൻ ‌രാജാവ് സമ്മാനിച്ച 9000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഏകദേശം 95000 ചതുരശ്ര അടി വിസ്തീർണമുള്ള ദേവാലയ സമുച്ചയം. 2300 വിശ്വാസികളെ ഒരേസമയം ഉൾക്കൊള്ളാൻ ‌കഴിയും. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമാണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 80,000 കത്തോലിക്കാ വിശ്വാസികൾ ബഹ്റൈനിലുണ്ട്

Top