ബാഗിനി: ബംഗാള്‍ ടൈഗ്രസിന്റെ റിലീസിങ് തടയണമെന്ന് ബിജെപി

mamatha

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവിശ്യപ്പെട്ട ബി.ജെ.പി, ബയോപിക് പരിശോധിക്കണമെന്നും കമ്മീഷനോട് പറഞ്ഞു.

മെയ് 3നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മെയ് ഏഴ്, 12 തീയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാല്‍ ചിത്രം മമതാ ബാനര്‍ജിയുടെ ജീവചരിത്രമല്ലെന്നും അവരില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണെന്നും എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ പറഞ്ഞിരുന്നു. റുമ ചക്രബൊര്‍ത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Top