ടൈഗര്‍ ഷെറഫ് നായകനായെത്തുന്ന ‘ബാഗി 3’ ഇന്ന് തീയേറ്ററില്‍

ടൈഗര്‍ ഷെറഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് എത്തും. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ബാഗി 3. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഹമ്മദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. 2018ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഗി 3.

ചിത്രത്തിലെ സ്ഫോടനം വിഎഫ്എക്സ് അല്ലെന്നും ആക്ഷന്‍ രംഗങ്ങളെല്ലാം ഒറിജിനല്‍ ആണെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top