യു.കെ അംബാസഡര്‍ റോബര്‍ട്ട് മക്കെയറിനെ ഇറാന്‍ അറസ്റ്റ് ചെയ്തു

ബാഗ്ദാദ്: യു.കെ അംബാസഡര്‍ റോബര്‍ട്ട് മക്കെയറിനെ ഇറാന്‍ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബര്‍ട്ട് നേരത്തെ പങ്കെടുത്തിരുന്നു.

ഇത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമായതിനാല്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നാണ് റോബര്‍ട്ട്നെ പിടികൂടിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഇറാന്‍ നടപടിയ്‌ക്കെതിരെ യു.കെയില്‍ പ്രതിഷേധം ശക്തമാണ്.

തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top