ഇറാഖുമായി ചര്‍ച്ച നടത്തി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ബാഗ്ദാദ്: അപ്രതീക്ഷിത ഇറാഖ് സന്ദര്‍ശനവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ബാഗ്ദാദിലെത്തിയ പോംപിയോയെ ഇറാഖ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ചു. ആദില്‍ അബ്ദുല്‍ മെഹ്ദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഇറാന്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും, ഇറാന്റെ താല്‍പര്യങ്ങളെ പ്രതിരോധിക്കണം അതിനായി ഇറാഖിന് അമേരിക്കയുടെ സഹായം ആവശ്യമാണെന്നും പോംപിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ദൃഢമാക്കുന്നതിനെ കുറിച്ചും പോംപിയോയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി.

പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചതിന് പിന്നാലെയാണ് ഇറാഖിലേക്കുള്ള മൈക്ക് പോംപിയോയുടെ സന്ദര്‍ശനം.

Top