ഐ എസ് എല്ലിൽ ഒഡീഷയെ തകർത്ത് ബഗാൻ

isl

ബാംബോലി: ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിയെ 4–1നു തകർത്ത് എടികെ മോഹൻ ബഗാൻ.

ഒഡീഷ ചെറുത്തുനിന്നെങ്കിലും അതികായരായ എ ടി കെയെ അതിജയിക്കാനായില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് എ ടി കെയുടെ വിജയം. മന്‍വീര്‍ സിംഗ്, റോയ് കൃഷ്ണ എന്നിവർ രണ്ട് വീതം ഗോളുകൾ നേടി.83, 86 മിനിറ്റുകളിൽ ഫിജി താരം റോയ് കൃഷ്ണ നേടിയ ഗോളുകളാണ് ബഗാന് വൻവിജയം സമ്മാനിച്ചത്.

കൃഷ്ണയുടെ 2–ാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. മൻവീർ സിങ്ങും (11’, 54’) ബഗാനു വേണ്ടി ഇരട്ടഗോൾ നേടി. കോൾ അലക്സാണ്ടറാണ് ഒഡീഷയുടെ ആശ്വാസഗോൾ നേടിയത്.

ഒന്നാം പകുതിയുടെ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ റഫറി അനുവദിച്ച അധിക സമയത്താണ് ഒഡീഷയുടെ കോലെ അലക്‌സാണ്ടര്‍ ഗോള്‍ നേടിയത്.

 

Top