ആ സിനിമ എന്റെ ജീവിതം മാറ്റിമറിച്ചു; ഫര്‍ഹാന്‍ അക്തര്‍

റക്കും സിംഗ് എന്ന് ലോകം വാഴ്ത്തുന്ന അത്ലറ്റ് മില്‍ഖ സിംഗിന്റെ ജീവിതം പ്രമേയമാക്കിയെടുത്ത ചിത്രമാണ് ഭാഗ് മില്‍ഖ ഭാഗ്. ചിത്രത്തില്‍ മില്‍ഖ സിംഗായി തകര്‍ത്തഭിനയിച്ച താരമാണ് ഫര്‍ഹാന്‍ അക്തര്‍.ചിത്രം റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തെ സ്‌നേഹിച്ചവര്‍ക്ക് നന്ദി അറിയിക്കുകയാണ് ഫര്‍ഹാന്‍ അക്തര്‍.

ഭാഗ് മില്‍ഖ ഭാഗ് വന്നിട്ട് ആറ് വര്‍ഷം പിന്നിടുന്നു. ചിത്രം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഞങ്ങളുടെ സിനിമയോട് കാണിച്ച സ്‌നേഹത്തിന് എല്ലാവരോടും നന്ദി- ചിത്രത്തിലെ നായകനായ ഫര്‍ഹാന്‍ അക്തര്‍ പറയുന്നു.

ഭാഗ് മില്‍ഖ ഭാഗ് എന്ന ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്.രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ചിത്രം സംവിധാനം ചെയ്തത്.ദിവ്യ ദത്ത,മീഷ ശാഫി, പവന്‍ മല്‍ഹോത്ര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top