ബാഫ്റ്റ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ഓപ്പന്‍ഹെയ്മര്‍

ബാഫ്റ്റ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഓപ്പന്‍ഹെയ്മറാണ്. മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. മികച്ച നടന്‍ കിലിയന്‍ മര്‍ഫിയും മികച്ച സഹനടന്‍ റോബര്‍ട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോണ്‍ നേടി. പുവര്‍ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്‌കാരമെത്തിയത്.

കിലിയന്‍ മര്‍ഫിയുടെ ആദ്യ ബാഫ്റ്റ പുരസ്‌കാരമാണ് ഇത്. പുരസ്‌കാര വേദിയില്‍ താരം സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് നന്ദി അറിയിച്ചു. നോളന്റേയും ആദ്യ ബാഫ്റ്റ പുരസ്‌കാരമാണിത്.ബാഫ്റ്റയില്‍ ഏഴ് പുരസ്‌കാരങ്ങള്‍ ഓപ്പന്‍ഹെയ്മര്‍ നേടിയപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങളുമായി തൊട്ടു പിന്നില്‍ പുവര്‍ തിംഗ്സുണ്ട്.

ആകെ മൊത്തം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പന്‍ഹെയ്മര്‍ വാരിക്കൂട്ടിയത്. ഒരു ബില്യണില്‍ കൂടുതല്‍ കളക്ഷന്‍ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പന്‍ഹെയ്മര്‍ ഗോള്‍ഡന്‍ ഗ്ലോബ്സ്, ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ് എന്നിവിടങ്ങളില്‍ തിളങ്ങിയ ശേഷമാണ് ബാഫ്റ്റയിലും താരമായി മാറുന്നത്. ഇതോടെ അടുത്ത ഓസ്‌കറിലും ചിത്രം മറ്റു സിനിമകള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉറപ്പായി.

Top