കോവിഡ് വ്യാപനം; ബദരിനാഥ് ക്ഷേത്രം തുറക്കുന്നത് നീട്ടി

കോവിഡിന്റെ പശ്ചാത്തലത്തില്‍ ബദരിനാഥ് ക്ഷേത്രം തുറക്കുന്നത് വൈകും. ക്ഷേത്രം മേയ് 15നു തുറക്കുമെന്നു ക്ഷേത്ര ധര്‍മാധികാരി ഭുവന്‍ചന്ദ്ര ഉണിയാല്‍ അറിയിച്ചു.

നേരത്തെ ഏപ്രില്‍ 30ന് ക്ഷേത്രം തുറക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് ക്ഷേത്രം ഭക്തര്‍ക്കായി തുറക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്നു ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന ബദരിനാഥില്‍ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ചാര്‍ധാം യാത്രയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ് ബദ്രിനാഥ്.

എല്ലാ വര്‍ഷവും ആറുമാസം മാത്രമേ ക്ഷേത്രം തുറന്നുപ്രവര്‍ത്തിക്കൂ. ബാക്കിയുള്ള മാസങ്ങളില്‍ ഇവിടം മഞ്ഞുമൂടിക്കിടക്കും. സാധാരണയായി ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലാണ് ക്ഷേത്ര നട തുറക്കാറ്.
മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരീനാഥിലെ തീര്‍ഥാടന കാലം.

Top