ബദരീനാഥ്‌ – കേദാർനാഥ് തീർഥാടകർക്ക് അതിവേഗ ഇന്റർനെറ്റ്; ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു

ത്തരാഖണ്ഡിലെ ചാർധാം ക്ഷേത്രങ്ങൾക്കും ചുറ്റുപാടിലുമായി ജിയോ 5 ജി സേവനങ്ങൾ ആരംഭിച്ചതായി റിലയൻസ് പ്രഖ്യാപിച്ചു. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി ധാമുകൾ സന്ദർശിക്കുന്ന തീർഥാടകർക്ക് തടസ്സമില്ലാത്ത വേഗമേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ റിലയൻസ് ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചത്.

രാജ്യത്തുടനീളമുള്ള എല്ലാ ജിയോ 5ജി ഉപയോക്താക്കൾക്കും ജിയോയുടെ 5ജി നെറ്റ്‌വർക്കിലേക്ക് പ്രവേശിക്കാനും 5ജിയുടെ അനന്തമായ സാധ്യതകൾ അനുഭവിക്കാനും ഇത് പ്രാപ്തമാക്കും. ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബികെടിസി വൈസ് ചെയർമാൻ കിഷോർ പൻവാർ, ബികെടിസി സിഇഒ യോഗേന്ദ്ര സിങ്, ബദരീനാഥിലെ മുഖ്യപുരോഹിതൻ ഈശ്വർ പ്രസാദ് നമ്പൂതിരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദശലക്ഷക്കണക്കിന് തീർഥാടകർക്ക് അതിവേഗ ഡേറ്റ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്താൻ ഈ സൗകര്യം സഹായിക്കും.

സംസ്ഥാന തലസ്ഥാനമായ ഡെറാഡൂൺ മുതൽ ഇൻഡോ-ടിബറ്റ് അതിർത്തി വരെയുള്ള ഉത്തരാഖണ്ഡിലെ അവസാന ഇന്ത്യൻ ഗ്രാമമായ മന വരെ ജിയോ സേവനം ലഭ്യമാണ്. കേദാർനാഥ്ധാമിന്റെ ട്രെക്ക് റൂട്ടിലും 13,650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിലും ഉൾപ്പെട എല്ലാ ചാർധാമുകളിലും സാന്നിധ്യമുള്ള സംസ്ഥാനത്തെ ഏക ഓപ്പറേറ്റർ റിലയൻസ് ജിയോയാണ്.

Top