ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പി.വി. സിന്ധു പുറത്ത്

sindhu

ള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ദക്ഷിണകൊറിയയുടെ മുന്‍ ലോക രണ്ടാം നമ്പര്‍ സുങ് ജി ഹ്യൂണിനോടാണ് സിന്ധു തോറ്റത്. സ്‌കോര്‍: 16-21, 22-20, 18-21.

സിന്ധുവുമായുള്ള 15 മത്സരങ്ങളില്‍ ഏഴാം വിജയമാണ് സുങ് ജി നേടിയത്. ലോക റാങ്കിങ്ങിലെ ആദ്യ 32 പേര്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നു സിംഗിള്‍സ് പോരാട്ടത്തിനു സീഡ് ചെയ്യപ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളില്‍ ഒരാളാണ് സിന്ധു.

പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ സായ് പ്രണീത് പ്രീക്വാര്‍ട്ടറില്‍ കടന്നു. മലയാളി താരം എച്ച്.എസ്. പ്രണോയിയെയാണ് സായ് പ്രണീത് തോല്‍പിച്ചത്. 2017 സിംഗപൂര്‍ ഓപണ്‍ ജയിച്ചിട്ടുള്ള താരമാണ് സായ് പ്രണീത്.

Top