ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയിലേക്ക്; പ്രഖ്യാപനം ഉടന്‍!

ന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ ഇന്ന് ബിജെപിയില്‍ ചേരും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹരിയാനയില്‍ ജനിച്ച സൈന നെഹ്‌വാള്‍ ഇന്ത്യയുടെ വിജയിക്കപ്പെട്ട കായികതാരങ്ങളില്‍ ഒരാളാണ്.

2015ല്‍ ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ റാങ്കിംഗില്‍ എത്തിച്ചേര്‍ന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരമായി സൈന മാറിയിരുന്നു. ഇപ്പോള്‍ ഒന്‍പതാം റാങ്കിലാണ് ഈ 29കാരി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലാകും സൈനയുടെ ബിജെപി പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

24 സുപ്രധാന അന്താരാഷ്ട്ര കിരീടങ്ങളാണ് സൈന നെഹ്‌വാള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്. 2018ല്‍ സഹതാരമായ പി കശ്യപിനെ സൈന വിവാഹം ചെയ്തു. കഴിഞ്ഞ ആഴ്ച തായ്‌ലാന്‍ഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ജാര്‍സ്‌ഫെല്‍റ്റിനെതിരെ ഒന്നാം റൗണ്ടില്‍ തോറ്റ് ഇന്ത്യയുടെ പ്രതീക്ഷ അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍, ഗുസ്തി താരം ബബിത ഫോഗറ്റ് തുടങ്ങിയ കായികതാരങ്ങളും ബിജെപിയില്‍ ചേര്‍ന്നിരുന്നു. സൈനയുടെ രാഷ്ട്രീയ പ്രവേശനം അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന വാര്‍ത്തയാണ്.

Top