സിന്ധുവിനെ പരാജയപ്പെടുത്തി നാലാം ദേശിയ സീനിയര്‍ ചാമ്പിയന്‍ഷിപ് സൈന സ്വന്തമാക്കി

ഗുവാഹത്തി: ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം സൈന നൈവാള്‍ സ്വന്തമാക്കി. പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം സ്വന്തമാക്കിയത്.

സിന്ധുവിനെതിരെ 21- 16, 21- 15 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. നാലാം തവണയാണ് സൈന ദേശിയ സീനിയര്‍ ചാമ്പിയന്‍ഷിപ് സ്വന്തമാക്കുന്നത്.

ആദ്യ ഗെയിമില്‍ 3-0 എന്ന ലീഡ് നേടിയിടത്തുനിന്നാണ് സിന്ധു മത്സരം കൈവിട്ടത്. പിന്നീട് 15-11 ന് മുന്നിലെത്തിയ സൈന ഗെയിം അനായാസം സ്വന്തമാക്കി.രണ്ടാം ഗെയിമിലും മുന്നിലെത്തിയെങ്കിലും സൈനയ്ക്കു മുമ്പില്‍ തിരിച്ച് കയറാന്‍ സിന്ധുവിന് സാധിച്ചില്ല.

സെമിയില്‍ വൈഷ്ണവി ഭാലിയെയാണ് സൈന പരാജയപ്പെടുത്തിയത്. അസമീസ് താരം അഷ്മിത ചാലിഹയെ മറികടന്നാണ് സിന്ധു ഫൈനലിലെത്തിയത്.

Top