ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റ്; സൂപ്പര്‍ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പി.വി. സിന്ധു

pv-sindhu

ഗുവാങ്ഷു: സൂപ്പര്‍ താരങ്ങള്‍ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി. സിന്ധു സൂപ്പര്‍ കിരീടം ചൂടി.

ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു കിരീട നേട്ടം കൈവരിച്ചത്. സ്‌കോര്‍ 21-19, 21-17

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വിജയിച്ചത്. ഈ വര്‍ഷം സിന്ധു നേടുന്ന ആദ്യത്തെ കിരീടമാണിത്. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.

Top