ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി

കോഴിക്കോട്: ബാഡ്മിന്റണ്‍ താരം പി.സി. തുളസി വിവാഹിതയായി. ഇത്തവണത്തെ ജി.വി.രാജ പുരസ്‌കാര ജേതാക്കളിലൊരാള്‍ കൂടിയായിരുന്നു തുളസി. ഫാക്ടില്‍ ഉദ്യോഗസ്ഥനായ സുബോധ് സുകുലാണ് വരന്‍. കോഴിക്കോട് സുകൃതീന്ദ്ര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

കോഴിക്കോട് പയ്യോളി സ്വദേശിയായ സുബോധ് ഫുട്ബോള്‍ കോച്ച് കൂടിയാണ്. താരത്തിന്റെ വിവാഹം പ്രമാണിച്ച് ഏതാനും മാസമായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. കഴിഞ്ഞയാഴ്ചയായിരുന്നു തുളസിക്ക് ജി.വി.രാജ പുരസ്‌കാരം ലഭിച്ചത്.

Top