അമിതാഭ് ബച്ചനും തപ്‌സിയും ഒന്നിക്കുന്ന ‘ബദ്‌ലാ’; റിലീസ് തിയതി പ്രഖ്യാപിച്ചു

tapsi

മിതാഭ് ബച്ചനും തപ്‌സി പാനുവും ഒന്നിക്കുന്ന ബദ്‌ലായുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒരു ക്രൈം ത്രില്ലര്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ച് 8 വനിതാ ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തും. കഹാനി ഫെയിം സുജോയ് ഘോഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ലണ്ടനിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ലണ്ടനില്‍ വെച്ചുള്ള ഷൂട്ടിങ് ചിത്രങ്ങള്‍ ബച്ചന്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഷാരൂഖ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top