പുതിയ ചിത്രം ‘ബദ്‌ല’ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ച് അമിതാഭ് ബച്ചന്‍

amitabh

മുംബൈ: ഏറ്റവും പുതിയ ചിത്രം ബദ്‌ല ലുക്കുമായി അമിതാഭ് ബച്ചന്‍. കറുത്ത സ്യൂട്ടും ധരിച്ചിരിക്കുന്ന ചിത്രമാണ് ബച്ചന്‍ തന്റെ പുത്തന്‍ ലുക്കായി ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. അവസാനം താന്‍ വലിയ മേക്കപ്പുകളില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു എന്നും താരം ട്വീറ്റ് ചെയ്തു.

സ്‌കോട്‌ലാന്‍ഡില്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ചിത്രമാണ് ബദ്‌ല. പിങ്ക് എന്ന ഹിറ്റ് ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച തപ്‌സി പന്നുവും ബദ്‌ലയില്‍ വേഷമിടുന്നുണ്ട്. കഹാനി ഫെയിം സുജോയ് ഘോഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Top