ബദായി ഹോയിലെ നേന്‍ നാ ജോഡീന്‍’ ഗാനം പുറത്തുവിട്ടു

യുഷ്മാന്‍ ഖുറാനയും സന്യ മല്‍ഹോത്രയും ഒന്നിക്കുന്ന ചിത്രം ബദായി ഹോയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. നേന്‍ നാ ജോഡീന്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. കുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് റൊചക് കൊഹ്‌ലിയാണ്. ആയുഷ്മാന്‍ ഖുറാന, നേഹ കക്കര്‍, റൊചക് കൊഹ്‌ലി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടുന്ന സോള്‍ഫുള്‍ ഗാനമായിരിക്കും ഇത്.

ആയുഷ്മാന്റെ അമ്മയായി നീന ഗുപ്തയാണ് വേഷമിടുന്നത്. പ്രായമേറെയായി സ്ത്രീ ഗര്‍ഭം ധരിക്കുകയും അത് കുടുംബത്തിലും സമൂഹത്തിലുമുള്ളവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അമിത് രവീന്ദര്‍നാഥ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഖ സിക്രി, ഗജരാജ റാവു, ഷീബ ചദ്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തനു ശ്രീവാസ്തവ, അക്ഷത് ഗഡിയല്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Top