കോഴിക്കോട്: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട വിമാനം തിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസവും മോശം കാലാവസ്ഥയെ തുടര്‍ന്നു മൂന്നു വിമാനങ്ങള്‍ തിരിച്ചു വിട്ടിരുന്നു.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ix 354 വിമാനമാണ് റദ്ദാക്കിയിരുന്നത്. പെരുന്നാളിന് നാട്ടിലേക്ക് തിരിച്ച നിരവധി പേരുടെ യാത്ര ഇതോടെ മുടങ്ങി.
വ്യാഴാഴ്ച്ച പുലര്‍ച്ചെ കരിപ്പൂരിലെത്തേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിരുന്നു. ഒമാന്‍ എയറിന്റെ മസ്‌കത്ത് കോഴിക്കോട് വിമാനവും കരിപ്പൂരില്‍ ഇറക്കാനായിരുന്നില്ല.