മോശം കാലാവസ്ഥ; മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിംങ്

 

വടക്കന്‍ ബംഗാള്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ വടക്കന്‍ ബംഗാളില്‍ അടിയന്തരമായി ഇറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു.

പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്ഡോഗ്രയില്‍ നിന്ന് ജല്‍പായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി. കനത്ത മഴയെത്തുടര്‍ന്ന് ഹെലികോപ്ടര്‍ സലുഗരയിലെ സൈനിക വ്യോമതാവളത്തില്‍ ഇറക്കുകയായിരുന്നു. ഇതോടെ റോഡ് മാര്‍ഗം മുഖ്യമന്ത്രി യാത്ര പുനരാരംഭിച്ചു.

 

Top